നാലു മെഡിക്കല്‍ കോളജുകളുടെ അംഗീകാരം: വിധി നാളെ

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി നാളെ വിധി പറയും. അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം പാലക്കാട്, എസ്ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവയ്‌ക്കെതിരേയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് ആഗസ്ത് 30നു പ്രവേശനാനുമതി നേടിയെടുക്കുകയായിരുന്നു. ഇതിനെതിരേയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top