നാലു മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് പേ വാര്‍ഡ് കെട്ടിടം അടഞ്ഞു

തന്നെ വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പേ വാര്‍ഡില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുമ്പോഴും ഉദ്ഘാടനം കഴിഞ്ഞ പേ വാര്‍ഡ് അടഞ്ഞു തന്നെ. നാല് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇനിയും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്തത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലയില്‍ നിന്നും ദിനംപ്രതി ആയിരകണക്കിന് രോഗികളാണ് ഇവിടെ ചികില്‍സയ്‌ക്കെത്തുന്നത്. വാര്‍ഡില്‍ കിടക്കകളുടെ കുറവും പേ വാര്‍ഡില്ലാത്തതും പലപ്പോഴും ബുദ്ധിമുട്ടു തന്നെയാണെന്ന് ഇവിടെയെത്തുന്ന രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.
രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും നിരന്തരമായ പരാതികള്‍ക്ക് വിരാമമിട്ടാണ് പേ വാര്‍ഡ് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെട്ടത്. എന്നാല്‍ പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പേ വാര്‍ഡ് തുറന്നുകൊടുത്ത് പ്രവര്‍ത്തന ക്ഷമമാക്കാത്തതില്‍ വലിയ പ്രധിഷേധമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top