നാലു പോലിസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍

തിരുവനന്തപുരം: പുതുതായി പ്രവര്‍ത്തനം തുടങ്ങിയ നാലു പോലിസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും. 2015-16 അധ്യയന വര്‍ഷം അനുവദിച്ച ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും, മതിയായ എണ്ണം കുട്ടികളുള്ള 39 ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുമായി 259 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 2019ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക അംഗീകരിക്കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

RELATED STORIES

Share it
Top