നാലു ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി

കൊഴിഞ്ഞാമ്പാറ: രണ്ടിടങ്ങളിലായി നാല് ടണ്‍ റേഷനരി പിടികൂടി. വേലന്താവളം എക്‌സൈസ് ചെക് പോസ്റ്റിനു സമീപത്തു നിന്നും ഒഴലപ്പതിയില്‍ നിന്നുമായാണ് അനധികൃതമായി സൂക്ഷിച്ച തമിഴ്‌നാട് റേഷന്‍ അരി പോലിസ് പിടികൂടിയത്. വേലന്താവളം മുന്‍ എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപം താമസിക്കുന്ന രാജ (46) യുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്ന് 50 കിലോഗ്രാം കൊള്ളുന്ന 78 ചാക്കുളിലും, ഒഴലപ്പതി ശാന്തലിംഗത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന കൊഴിഞ്ഞാമ്പാറ ആലംമ്പാടി സ്വദേശി കമറുദ്ദീന്‍ന്റെ വിട്ടിനടുത്തു നിന്ന് അഞ്ച് ചാക്കുകളിലായി 200 കിലോയുമാണ് കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കൊഴിഞ്ഞാമ്പാറ പോലിസ് എസ് ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

RELATED STORIES

Share it
Top