നാലു കളിക്കാരുടെ സസ്‌പെന്‍ഷന്‍ കെസിഎ റദ്ദാക്കി

തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാലു കളിക്കാര്‍ക്കെതിരേ എടുത്ത സസ്‌പെന്‍ഷന്‍ നീക്കി. രോഹന്‍ പ്രേം, നിധീഷ് എം ഡി, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരേ എടുത്ത നടപടിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍, മൂന്നു മല്‍സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ നേരിട്ട നാലു കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരേ എടുത്ത നടപടി തുടരും.

RELATED STORIES

Share it
Top