നാലുപേര്‍ സഹോദരങ്ങളുടെ മക്കള്‍

എടപ്പാള്‍: തോണി മറിഞ്ഞ് മരിച്ചവരില്‍ നാലുപേര്‍ സഹോദരങ്ങളുടെ മക്കളും രണ്ടുപേര്‍ അവരുടെ ബന്ധുക്കളുടെ മക്കളും. മാപ്പാലക്കല്‍ വേലായുധന്റെ മകളാണ് മരിച്ച വൈഷ്ണ (20), വേലായുധന്റെ സഹോദരന്‍ ജയന്റെ മകളാണ് പൂജ, ജനീഷ എന്നിവര്‍.
വേലായുധന്റെ മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകളാണ് പ്രസീന. മരിച്ച ആദിദേവ് വേലായുധന്റെ ബന്ധുകൂടിയായ നരണിപുഴ മാച്ചേരിയത്ത് അനിലിന്റെ മകനാണ്. വേലായുധന്റെ മറ്റൊരു ബന്ധു പനമ്പാട് വിളക്കേത്തിരി ശ്രീനിവാസന്റെ മകനാണ് ആദിനാഥ്. അപകടം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള പോലിസും പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. അപകടം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ തോണിയിലുണ്ടായിരുന്ന ഒമ്പത് പേരെയും കരയ്‌ക്കെത്തിച്ചു.

RELATED STORIES

Share it
Top