നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോട്ടക്കല്‍: നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. പറപ്പൂര്‍ വീണാലുക്കല്‍ സ്വദേശി പങ്ങാനിക്കാട് റിസ്‌വാനുല്‍ ഹക്ക് (22), കല്‍പകഞ്ചേരി കടിയപ്പുറം സുഹൈല്‍ (22) എന്നിവരെയാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവു കൊണ്ടുവന്ന് യുവാക്കള്‍ക്കും വിദ്യാഥികള്‍ക്കും വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് പോലിസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പതിനൊന്നിന് എക്‌സൈസ്് ഒഫിസര്‍മാരായ രവീന്ദ്രനാഥ്, എസ്ജി സുനില്‍, മധുസൂധനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോട്ടക്കലില്‍വച്ചാണ് പ്രതികെള പിടികൂടിയത്. പോലിസ് പരിശോധനയ്ക്കായി കൈകാണിച്ചുവെങ്കിലും പ്രതികള്‍ കാര്‍ തിരിച്ചോടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവരെ പിടികൂടുകയായിരുന്നു. രണ്ടു പേരും നിരവധി കഞ്ചാവു, മയക്കുമരുന്നു കേസുകളിലെ പ്രതികളാണ്.
പതിനാലാം വയസ്സില്‍ കഞ്ചാവു വില്‍പ്പന തുടങ്ങിയ റിസ്‌വാനെ ആറു മാസങ്ങള്‍ക്കു മുമ്പ് ട്രെയിനില്‍ എട്ട് കിലോ കഞ്ചാവുകടത്തുന്നതിനിടയില്‍ പാലക്കാട് എക്‌സൈസ് ഓഫിസര്‍മാര്‍ പിടികൂടിയിരുന്നു. മൂന്നാം പ്രതി വാഹനമുടമ അമ്പലവട്ടം കാഞ്ഞിരത്തങ്ങല്‍ രഞ്ജിത്തിനെ സംഭവ സ്ഥലത്തു നിന്നു അറസ്റ്റു ചെയ്തിട്ടില്ല. മലപ്പും എക്‌സൈസ് കമ്മീഷണര്‍ സജി, തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണപ്പിള്ള എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

RELATED STORIES

Share it
Top