നാലാം തവണയും മുട്ടറ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിത്തെറിഞ്ഞു

ഓയൂര്‍: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നൂറ് മേനി വിളവെടുത്ത് കൃഷിയില്‍ വിജയം കൈവരിച്ച മുട്ടറ സ്‌കൂള്‍ നാലാം തവണയും അഞ്ചേക്കര്‍ പാടത്ത് വിത്തു വിതച്ചു.  സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കാര്‍ഷിക പരിപാലന പദ്ധതിയായ ഹൃദ്യം ഹരിതത്തിന്റെ ഭാഗമായാണ് നെല്‍കൃഷി. സംസ്ഥാന കൃഷിവകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ്, കുട്ടികര്‍ഷകസംഘത്തിന്റെയും ചുമതലയിലാണ് നെല്‍കൃഷി നടക്കുന്നത്. സ്‌കൂളിന് സമീപത്തെ നിലങ്ങള്‍ സൗജന്യമായി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇപ്രാവശ്യം അത്യുല്‍പ്പാദനശേഷിയുള്ള പ്രത്യാശയിനം നെല്‍വിത്താണ് ഉപയോഗിച്ചതെന്ന് പിടിഎ പ്രസിഡന്റ് മുട്ടറ ഉദയഭാനു പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലീംലാല്‍, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ലൂയിസ് മാത്യു, വെളിയം കൃഷിഓഫിസര്‍ സുഭാഷ്, കൃഷി അസി.വിപിന്‍, പഞ്ചായത്തംഗങ്ങളായ രാജു മേക്കോണം, സൂര്യസജയന്‍, സ്‌കുള്‍ പ്രിന്‍സിപ്പല്‍മാരായ ശാന്തമ്മ, രശ്മി നായര്‍, പ്രധാനാധ്യാപിക സൂസമ്മ, പ്രോഗ്രാം ഓഫിസര്‍മാരായ ജയമോഹന്‍ കുരുക്കള്‍, നൃപന്‍ ബോസ്, ജേക്കബ്ബ് ബേബി സംസാരിച്ചു.

RELATED STORIES

Share it
Top