'നാലകത്ത്' ബസ്സുകാര്‍ അറിയുന്നുണ്ടോ ഇതെല്ലാം?


ബസ്സുകളുടെ അമിതവേഗതയ്‌ക്കെതിരേ നടന്‍ ജയസൂര്യ രംഗത്ത്. കോഴിക്കോട്-കാക്കഞ്ചേരി റൂട്ടില്‍ സഞ്ചരിക്കവേ കണ്‍മുമ്പില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയസൂര്യ പ്രതിഷേധമറിയിച്ചത്. അമിതവേഗതയില്‍ തങ്ങളെ ഓവര്‍ടേക്ക് ചെയ്ത നാലകത്ത് എന്ന ബസ്സ് എതിരേവന്ന കാറുമായി കൂട്ടിയിടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ആ സമയം കാറിലെ യാത്രക്കാരുടെ നിലവിളി ഭയാനകമായിരുന്നെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോ കണ്ട കാഴ്ച.... (കാലിക്കറ്റ് ... കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങില്‍ വെച്ച് ഒടുക്കത്തെ സ്പീഡില്‍ ഈ ബസ്സ് ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തതാ... ദാ. മുന്നിലൂടെ വന്ന കാര്‍, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയില്‍ പോകണ്ടതായിരുന്നു ...... ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്... ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോളും എന്റെ ചെവീലുണ്ട്.. എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുത്....

[related]

RELATED STORIES

Share it
Top