നാറാത്ത് കേസ്: ഒരാള്‍കൂടി ജയില്‍ മോചിതനായി

കണ്ണൂര്‍: നാറാത്ത് തണല്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തിയെന്ന് ആരോപിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടി ജയില്‍ മോചിതനായി.
കേസിലെ രണ്ടാംപ്രതി കാഞ്ഞിരോട് സ്വദേശി പി സി ഫഹദാണ് ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍നിന്ന് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. കേസിലെ മൂന്നാം പ്രതി കെ കെ ജംഷീര്‍, നാലാംപ്രതി ടി പി അബ്ദുസ്സമദ്, അഞ്ചാംപ്രതി മുഹമ്മദ് സംറീദ്, ആറാം പ്രതി സി നൗഫല്‍, ഏഴാം പ്രതി സി റിക്കാസ് എന്നിവര്‍ കഴിഞ്ഞ ഒന്നിനു ജയില്‍മോചിതരായിരുന്നു. ഫഹദിനെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ജയിലില്‍ നിന്ന് സ്വീകരിച്ചു.

RELATED STORIES

Share it
Top