നാറാത്ത് കേസില്‍ രണ്ടുപേര്‍ക്ക് എതിരേയുള്ള തുടരന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു

കൊച്ചി: നാറാത്ത് കേസില്‍ രണ്ടു പേര്‍ക്കെതിരേയുള്ള തുടരന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു. കേസില്‍ നിലവിലുണ്ടായിരുന്ന സാക്ഷികള്‍ സഹകരിക്കാത്തതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്.കേസിലെ 23ഉം 24ഉം പ്രതികളായ നാറാത്ത് സ്വദേശികളായ മുണ്ടോന്‍ വയല്‍ കനിയറക്കല്‍ തൈക്കണ്ടിയില്‍ അസ്ഹറുദ്ദീന്‍, കിഴക്കേടത്ത് വടക്കേപ്പുരയില്‍ കെ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് എന്‍ഐഎ അവസാനിപ്പിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുവര്‍ക്കുമെതിരേ വിചാരണ നടത്തുന്നതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നു റിപോര്‍ട്ടില്‍ പറയുന്നു. കായിക പരിശീലനം നടന്ന തണല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജലീലിനായിരുന്നു.
എന്നാല്‍ ഇയാള്‍ക്കെതിരേ ക്യാംപുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. കേസില്‍ വിചാരണ നേരിട്ട ഒരാളൊഴികെയുള്ള മറ്റു പ്രതികളെ കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.
2013 ഏപ്രില്‍ 13നു നാറാത്ത് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നടത്തിയെന്നായിരുന്നു ആരോപണം.

RELATED STORIES

Share it
Top