നായയെവിട്ട് അക്രമിച്ചുവെന്ന പരാതി യാഥാര്‍ഥ്യമല്ലെന്ന്

മലപ്പുറം: ജില്ലാ ലോട്ടറി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ബെന്‍സി ജോസഫിനെ വളര്‍ത്തുനായയെ വിട്ട് അക്രമിച്ചുവെന്ന പരാതി യാഥാര്‍ഥ്യമല്ലെന്ന് എതിര്‍ കക്ഷികള്‍. രിത്രിയില്‍ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടത് ചോദിക്കുക മാത്രമാണുണ്ടായതെന്ന് സമീപത്തെ താമസക്കാര്‍ കൂടിയായ കൊട്ടാരത്തില്‍ സാവിത്രി പറഞ്ഞു.
ബംഗളൂരുവില്‍ എംബിഎക്ക് പഠിക്കുന്ന മകന്‍ അഖിലേഷ് വീട്ടിലുണ്ടായിരുന്നതിനാല്‍ വളര്‍ത്തു നായയുമായി രാത്രി പത്തോടെ പുറത്തുനടക്കാനിറങ്ങിയിരുന്നു. ഈ സമയത്താണ് വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെടുകയും ചോദിക്കുകയും ചെയ്തത്. എന്നാല്‍, ബെന്‍സി ജോസഫ് മദ്യലഹരിയായിരുന്നുവെന്നും കേട്ടാല്‍ അറക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും സാവിത്രി പറഞ്ഞു.
ഇതോടെ കാറിന്റെ ഡോര്‍ തുറന്ന് അഖിലേഷ് താക്കോല്‍ ഊരിയെടുക്കുകയും പോലിസ് വന്നിട്ട് പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. ജോസഫ് പുറത്തിറങ്ങി നായയെ ചവിട്ടി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുകയും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തി നായയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ജോസഫ് തള്ളിയിടാന്‍ ശ്രമിച്ചതായും സാവിത്രി പറഞ്ഞു. കൈയാങ്കളിക്കിടെ സമീപത്തെ ചുമരില്‍ ഇടിച്ചാണ് ജോസഫിന് മുറിവുണ്ടായതെന്നും നായ കടിച്ചിട്ടില്ലെന്നും അഖിലേഷും പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എസ്പി ഓഫിസിലെ സിസി ടിവി പരിശോധിച്ചാല്‍ കൃത്യമായി അറിയാനാലും.
ഇരുപത് വര്‍ഷമായി ഇവിടെ സ്ഥിരതാമസക്കാരാണ് സാവിത്രിയും കുടുംബവും. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ൈഡ്രവറായിരുന്ന അരവിന്ദന്റെ ഭാര്യയാണ് സാവിത്രി. സംഭവത്തില്‍ അഖിലേഷും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ബെന്‍സി ജോസഫ് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് നിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറിയെത്തിയത്.

RELATED STORIES

Share it
Top