നാനിയും റൂബന്‍ നവാസും ഇല്ലാതെ പോര്‍ച്ചുഗല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചു


ലിസ്ബണ്‍: റഷ്യന്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 35 അംഗ ടീമിനെ വെട്ടിച്ചുരുക്കി 23 അംഗ ടീമിനെയാണ് പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നനായി നായിയെ ഒഴിവാക്കിയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. അടുത്തിടയ്‌ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് നാനിക്ക് തിരിച്ചടിയായത്. നാനിയെക്കൂടാതെ സൂപ്പര്‍ താരം റൂബെന്‍ നവാസിനും ടീമില്‍ ഇടം കണ്ടെത്താനായില്ല. വോള്‍വ്‌സിനെ പ്രീമിയര്‍ ലീഗില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് നവാസ്. ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.
ടീം: ഗോള്‍കീപ്പര്‍- അന്തോണി ലോപസ്, ബെറ്റോ, റൂയി പാട്രിസിയോ
ഡിഫന്‍ഡര്‍ - അന്റ്യുണീസ്, ബ്രൂണോ ആല്‍വസ്, സെട്രിക്ക്,  ജോ കാന്‍സെലോ, ജോസ് ഫോന്റെ, ലൂസ് നെറ്റോ, മരിയോ റൂയി, നെല്‍സണ്‍ സെമിഡോ, പെപെ, റാഫേല്‍ ഗുരൈയ്‌റോ, റിക്കാര്‍ഡോ, റോളണ്ടോ, റൂബന്‍ ഡിയാസ്
മിഡ്ഫീല്‍ഡര്‍- ആന്‍ഡ്രിയാന്‍ സില്‍വ, ആന്‍ഡ്രേ ഗോമസ്, ബെര്‍ണാഡോ സില്‍സ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോ മരിയോ, ജോ മോട്ടീഞ്ഞോ, മാനുവല്‍ ഫെര്‍ണാണ്ടസ്, റോനി ലോപസ്, റൂബന്‍ നെവാസ്, സെര്‍ജിയോ ഒലിവെയ്‌റ, വില്യം
ഫോര്‍വേഡ്- ആന്‍ഡ്രേ സില്‍വ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഈഡര്‍, ജെല്‍സണ്‍ മാര്‍ട്ടിന്‍സ്, ഗോണ്‍സാലോ ഗ്യൂഡിസ്, നാനി, പൗലീഞ്ഞോ, റിക്കാര്‍ഡോ ക്വറീസ്മ.

RELATED STORIES

Share it
Top