നാധിപത്യം സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത: അഷ്‌റഫ് ഹുദവി

ജആലുവ: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് ഹുദവീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് ഹുദവി പറഞ്ഞു. അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് അരാജകത്വം സൃഷ്ടിക്കാനാണ് ചില കോണുകളില്‍ നിന്നും ശ്രമിക്കുന്നത്. ഇതിനെ ഒറ്റകെട്ടായി ചെറുക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസിയുടെയും കടമയാണ്. സമന്വയ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് ലോക ശ്രദ്ധ നേടിയ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഈമാസം 22 ,23,24 തിയ്യതികളില്‍ നടക്കുന്ന ബിരുദദാന മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഹുദവീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നും ആരംഭിച്ച അഷ്‌റഫ് ഹുദവി നയിക്കുന്ന തെക്കന്‍ മേഖലാ ഹുദവീസ് ഹൊറാള്‍ഡ് (ദാറുല്‍ഹുദ സനദ്ദാന വാഹന പ്രചരണ ജാഥ) ആലുവയില്‍ നല്‍കിയ  സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണസമ്മേളനം സഹചാരി ജില്ലാ ചെയര്‍മാന്‍ കെ എം ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് ആലുവ മേഖലാ വൈസ്പ്രസിഡന്റ് കെ കെ അബ്ദുല്‍ സലാം ഇസ്‌ലാമിയ അധ്യക്ഷത വഹിച്ചു. കളമശ്ശേരി അല്‍ഹിദായ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഹുദവി പള്ളിക്കര, റഹീം ഹുദവി  ഷൊര്‍ണ്ണൂര്‍, പി എ അബ്ദുല്‍ ഖാദര്‍ ഹാജി, ടി എച്ച് ആഷിഫ്, മുഹമ്മദ് തോട്ടുംമുഖം, സാനിഫ് അലി സംസാരിച്ചു.  തുടര്‍ന്ന് എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ തൃശ്ശൂര്‍ ജില്ലയിലേക്ക് കടന്നു.

RELATED STORIES

Share it
Top