നാദാപുരത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു.ഉഗ്ര സ്‌ഫോടനശേഷിയുള്ള ബോംബാണ് എറിഞ്ഞത്. നാദാപുരം സിഐയുടെ നേതൃത്വത്തില്‍ പോലിസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവന്‍ പറമ്പില്‍ വൈകിട്ട് ആറ് മണി വരെ ലീഗ് ഹര്‍ത്താല്‍ ആചരിക്കും.

RELATED STORIES

Share it
Top