നാദാപുരം വരിക്കോളിയില്‍ ബോംബേറ്

നാദാപുരം: നാദാപുരം പഞ്ചായത്തിലെ വരിക്കോളി ഒമ്പത് കണ്ടത്തില്‍ ബോംബേറ്. ഒമ്പത് കണ്ടംപറമ്പത്ത് വാസുവിന്റെ അടഞ്ഞ് കിടക്കുന്ന കടയിലാണ് സ്‌ഫോടനം.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് കണ്ടംപാറയില്‍ ക്ഷേത്രത്തിന് പരിസരത്തെ ഡിവൈഎഫ്‌ഐ സമ്മേളന സ്വാഗത സംഘം ഓഫീസിനു സമീപം സ്‌ഫോടനം നടന്നിരുന്നു. ഇതിന്നു പിന്നാലെയാണ് ബോംബേറ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടവരാന്തയില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. നാടന്‍ ബോംബാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ മാസം അഞ്ചിന് ഒമ്പത് കണ്ടം റോഡില്‍ രാത്രി സ്‌ഫോടനം നടന്നിരുന്നു. നാദാപുരത്ത് നിന്നും പോലിസ് സംഘം സ്ഥലത്തെത്തി.

RELATED STORIES

Share it
Top