നാദാപുരം പഞ്ചായത്ത് മെംബറുടെ വീടിനുസമീപം ബോംബ് സ്‌ഫോടനം

നാദാപുരം: നാദാപുരം ഗ്രാമ പ്പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറുടെ വീടിനു സമീപം ബോംബ് സ്‌ഫോടനം. റോഡില്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടര മണിയോടെയാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ്— ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. എട്ടാം വാര്‍ഡ് പൗര്‍ണമി വായനശാലക്ക് സമീപത്തെ പൗര്‍ണമി സ്വയം സഹായ സംഘത്തിന്റെ കടക്കുനേരെ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.
അന്ന് കടയുടെ പുറത്തുള്ള ഫര്‍ണീച്ചറുകളും കടയുടെ പൂട്ടും കേട് വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് വാര്‍ഡ് മെമ്പറും സി പി എം പ്രവര്‍ത്തകയുമായ മോളിപറമ്പത്തിന്റെ വീടിന് സമീപം റോഡില്‍ സ്‌ഫോടനം നടന്നത്.പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.ചേലക്കാട് പൗര്‍ണ്ണമി ഭാഗത്ത് പിസി മുക്കില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പൊതുനിരത്തില്‍ ബോംബ് എറിഞ്ഞ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം പോലിസ് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നു യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ എം പി സൂപ്പി, കണ്‍വീനര്‍ അഡ്വ.കെ.എം രഘുനാഥ് എന്നിവര്‍ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ചില അസ്വസ്ഥതകള്‍ക്കായി ബോധപൂര്‍വ്വമായ ശ്രമം നടത്തി വരുന്ന സൂചനകളുണ്ട്.
ഇത് വളരെ ഗൗരവമായ് പോലിസ് കൈകാര്യം ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top