നാത്‌സി ക്യാംപ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇരകളുടെ ബന്ധുക്കള്‍ക്കു സ്വന്തം

ന്യൂയോര്‍ക്ക്: നാത്‌സി കാംപിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന ഈഗന്‍ ഷിലിയുടെ രണ്ടു ചിത്രങ്ങള്‍ ഇരകളുടെ അവകാശികള്‍ക്ക് സമ്മാനിക്കും. നാത്‌സി കാംപില്‍ കൊല്ലപ്പെട്ട ആസ്‌ത്രേലിയന്‍ പൗരന്റെ ബന്ധുക്കള്‍ക്കാണു ചിത്രങ്ങള്‍ സമ്മാനിക്കുക. കറുത്തവസ്ത്രം ധരിച്ചു മുഖം മറച്ചുപിടിച്ച സ്ത്രീയുടെ ചിത്രമാണ് ഒന്ന്.
1941ല്‍ ഡാച്ചു കോണ്‍സെന്‍ട്രേഷന്‍ കാംപില്‍ കൊല്ലപ്പെട്ട ഫ്രിറ്റ് ഗ്രുന്‍ബാമിന്റെ ബന്ധുക്കള്‍ക്കാണ് ഈഗന്‍ ഷിലിയുടെ ചിത്രം സമ്മാനിക്കുന്നത്. 1938ല്‍ ഗ്രുന്‍ബാം അറസ്റ്റിലായപ്പോള്‍ അദ്ദേഹം ശേഖരിച്ച 449 ചിത്രങ്ങളും പിടികൂടിയിരുന്നു.
ലണ്ടനില്‍ താമസിക്കുന്ന റിച്ചാര്‍ഡ് നേഗി രചനകളുടെ നിയമപരമായ അവകാശമുന്നയിച്ചിരുന്നു. 2015ല്‍ ന്യൂയോര്‍ക്കില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാണു ചിത്രങ്ങളുടെ യഥാര്‍ഥ അവകാശികള്‍ രംഗത്തെത്തിയത്. താന്‍ നിയമപരമായി വാങ്ങിയെന്നു നേഗി അവകാശപ്പെട്ടെങ്കിലും മാന്‍ഹട്ടന്‍ കോടതിയുടെ വിധി അദ്ദേഹത്തിനെതിരായിരുന്നു.

RELATED STORIES

Share it
Top