നാണക്കേടിന്റെ റെക്കോഡിട്ട് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 119 റണ്‍സ് വിജയ ലക്ഷ്യം


സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 119 റണ്‍സ് വിജയ ലക്ഷ്യം. യുസ്‌വേന്ദ്ര ചാഹല്‍ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ മല്‍സരത്തില്‍ 32.2 ഓവറില്‍ 118 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാവുകയായിരുന്നു. 25 റണ്‍സെടുത്ത ജെപി ഡുമിനയിലാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഹാംഷിം അംല (23), ക്വിന്റന്‍ ഡീ കോക്ക് (20), ക്രിസ് മോറിസ് (14) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. സെഞ്ച്വൂറിയനിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ എന്ന നാണക്കേടും പേറിയാണ് ആതിഥേയര്‍ കൂടാരം കയറിയത്. കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബൂംറ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി.

RELATED STORIES

Share it
Top