നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍കൊട്ടാരക്കര: യുവാവിനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് ഏഴുകോണിനു സമീപം റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച ശ്രീജിത്തിനേയും ഒരു യുവതിയേയും വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതിന് ശേഷം ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചു. സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയ ശ്രീജിത്തിനെ പിന്നീട് കാണാതായി. ഇതിന് പിന്നാലെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top