നാട്ടുകാര്‍ പരാതി നല്‍കിയിട്ടും മുറിച്ചു മാറ്റാത്ത മരം കടപുഴകിവീണു

എടപ്പാള്‍: വര്‍ഷങ്ങളായി പാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി നിന്നിരുന്ന വന്‍ മരം പാതിരാത്രിയില്‍ കടപുഴകി വീണു. മരം വീണത് രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 12 മണിയോടെ കണ്ടനകം-ആനക്കര റോഡില്‍ ചേകനൂരില്‍ നിന്നിരുന്ന മരമാണ് ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത്. പൊന്നാനിയില്‍ നിന്നും കുന്നംകുളത്ത് നിന്നുമെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മരം വീണ് വൈദ്യുതി ലൈനും രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു. അപകടാവസ്ഥയിലായ ഈ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ തവണ നാട്ടുകാരും പരിസരവാസികളും വട്ടംകുളം ഗ്രാമപഞ്ചായത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നതാണെന്നും എന്നാല്‍ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top