നാട്ടുകാര്‍ തടഞ്ഞു ; ഗെയില്‍ സര്‍വേ തിങ്കളാഴ്ചവരെ നിര്‍ത്തിവച്ചുനാദാപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വേ നാദാപുരം തൂണേരിയില്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വരെ നിര്‍ത്തിവച്ചു. തൂണേരി പഞ്ചായത്തിലെ ചാലപ്പുറം, കണ്ണങ്കൈ മേഖലകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അധികൃതര്‍ പോലിസ് സഹായത്തോടെ സര്‍വേ നടത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തൂണേരി ബ്ലോക്ക് ഓഫിസ് പരിസരത്തെത്തിയ സര്‍വേക്കാരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 100 പേര്‍ റോഡില്‍ തടയുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം സമരക്കാരുമായി സംസാരിച്ചെങ്കിലും പിരിഞ്ഞ് പോവാന്‍ കൂട്ടാക്കാതെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തിയും സര്‍വേക്കാരെ തടയുമെന്ന പ്രഖ്യാപനവുമായി സമരക്കാരും നിലയുറപ്പിച്ചു.ഇതിനിടയില്‍ നാദാപുരം എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുരേഷ്ബാബു ഗെയ്ല്‍ അധികൃതരുമായും നാട്ടുകാരുമായും ഏറെ നേരം ചര്‍ച്ചകള്‍ നടത്തുകയും സര്‍വ്വെ സംബന്ധിച്ചുള്ള നാട്ടുകാരുടെ സംശയങ്ങള്‍ക്ക്് വ്യക്തത വരുത്തണമെന്ന്്് അവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്്് തൂണേരി പഞ്ചായത്ത്് ഓഫിസില്‍ തിങ്കളാഴ്ച്ച രാവിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സമരസമിതി പ്രവര്‍ത്തകരെയും ഗെയ്ല്‍ അധികൃതരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാനുമുള്ള തീരുമാനം അറിയിച്ചതോടെ സമരക്കാര്‍ പിരിഞ്ഞ് പോവുകയായിരുന്നു.

RELATED STORIES

Share it
Top