നാട്ടുകാര്‍ക്കും പോലിസിനും തലവേദനയായ ടാപ്പ് മോഷ്ടാവ് പിടിയില്‍

പാറശാല: പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ നിന്നു വീടുകളുടെയും സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും പൈപ്പുകളിലെ ടാപ്പ് മോഷ്ടിക്കുന്ന വിരുതന്‍ പിടിയില്‍. പാളയം ജുമാമസ്ജിദ് , ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, നസ്രത്ത് ഹോം സ്‌കൂള്‍, നെയ്യാറ്റിന്‍കര എസ്എന്‍ ഓഡിറ്റോറിയം, ബാലരാമപുരം റഷീദ് ഓഡിറ്റോറിയം, ലുലു കല്യാണ മണ്ഡപം, പത്താംകല്ല് പള്ളി, നെയ്യാറ്റിന്‍കര ടിബി ജങ്ഷനിലെ മസ്ജിദ്, പാറശാല എന്നിവിടങ്ങളില്‍ നിന്നു പൈപ്പുകളും ടാപ്പും മോഷ്ടിച്ച നാഗര്‍കോവില്‍ കൃഷ്ണന്‍ കോവില്‍ തെരുവിലെ വെള്ളാളര്‍ മേലേത്തെരുകരയില്‍ 90 ബി ഒന്നാം നമ്പര്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (27) ആണ് പിടിയിലായത്.
കഴിഞ്ഞ കുറച്ചു നാളുകളായി നാട്ടുകാര്‍ക്കും പോലിസിനും തലവേദന സൃഷ്ടിച്ച വിരുതനെയാണ് നാട്ടുകാരുടെ സഹായത്തോടെ കൊറ്റാമത്ത് വച്ച് പാറശാല പോലിസ് പിടികൂടിയത്. പാറശാല സിഐ ജി ബിനു, ബാലരാമപുരം സിഐ പ്രദീപ്, എസ്‌ഐമാരായ വിനീഷ്, സന്തോഷ്‌കുമാര്‍, ജിഎസ്‌ഐ സ്റ്റീഫന്‍രാജ്, എഎസ്‌ഐ ജോസ്, പോലിസുകാരായ ജയരാജ്, നവീന്‍, അനീഷ്, ഷംനാദ്, ബിജു, സതികുമാര്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണങ്ങള്‍ക്കും പങ്കെടുത്തത്. മോഷണ മുതലുകള്‍ കുഴിത്തുറയിലെ ആക്രി കടകളില്‍ വില്‍ക്കുകയാണ് ഇയാളുടെ പതിവ്.

RELATED STORIES

Share it
Top