നാട്ടില്‍ നിന്നും മുങ്ങിയ പൂജാരിയും വീട്ടമ്മയും പോലിസ് പിടിയില്‍

അഞ്ചല്‍:മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയ പൂജാരിയും വീട്ടമ്മയും പോലിസ് പിടിയിലായി. വിതുര ദേവിയാര്‍ കൂപ്പ് ശ്യാമാലയത്തില്‍ കലേഷിനെ(34) ആണ് കാമുകിയോടൊപ്പംപാലക്കാട് നിന്നും ഏരൂര്‍ പോലിസിന്റെ പിടിയിലായത്. ഏരൂര്‍ ഓയില്‍പാം കോട്ടേജില്‍ താമസക്കാരിയായ യുവതി മൂന്ന്ദിവസം മുന്‍പാണ് കാമുകനൊപ്പം മുങ്ങിയത്. ഭര്‍ത്താവ് ഏരൂര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കലേഷ് വിവാഹിതനാണെന്ന് പോലിസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ എം ജി ഗോപകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top