നാട്ടില്‍ അക്രമം അഴിച്ചുവിടുന്നത് ആര്‍എസ്എസ് മുഖ്യശിക്ഷകരെന്ന്

കാഞ്ഞങ്ങാട്: നാട്ടില്‍ അക്രമം അഴിച്ചുവിടുന്നത് ആര്‍എസ്എസിന്റെ മുഖ്യശിക്ഷകരാണെന്നും ഇവരെ പൊതുസ്ഥലങ്ങളിലൊന്നും കാണാന്‍ കഴിയില്ലെന്നും രഹസ്യമായി ആക്രമണം ആസൂത്രണം ചെയ്യുന്നതാണ് ഇവരുടെ പരിപാടിയെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് എവി ചാത്തുവേട്ടന്റെ 22-ാം ചരമവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. വി പി പി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

RELATED STORIES

Share it
Top