നാട്ടിലെ താരമായി മുഹമ്മദ് സുഫിയാന്‍

പൂച്ചാക്കല്‍:  പ്ലസ്ടുവില്‍ 1200 മാര്‍ക്ക് നേടിയ മുഹമ്മദ് സുഫിയാന്‍ നാട്ടിലെ താരമാകുന്നു.  വടുതല ജമാഅത്ത് എച്ച്എസ്എസില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കന്‍  മജീഷ്യനും പ്രാസംഗികനുമാണ്. പ്ലസ് വണ്ണില്‍ 540ഉം പ്ലസ്ടുവില്‍ 660ഉം ആയാണ് 1200 മാര്‍ക് ലഭിച്ചത്.
എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. പഠനത്തിലെ മികവിനു പുറമെ സ്‌കൂളിലും ക്ഷണിക്കപ്പെടുന്ന സ്ഥലങ്ങളിലും മാജിക് കാണിച്ചും ശ്രദ്ധേയനാണ് മുഹമ്മദ് സൂഫിയാന്‍. പത്രം നുറുങ്ങായി കീറിയ ശേഷം ചുളിവുകള്‍ ഒന്നുമില്ലാതെ നിവര്‍ത്തിയെടുക്കുന്നതും മറ്റുമാണ് മാജിക്. സ്‌കൂള്‍തല പ്രസംഗ മല്‍സരത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് എ ഗ്രേഡുകാരനുമാണ്. ക്വിസ്, ഉപന്യാസ മല്‍സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുത്ത മുഹമ്മദ് സൂഫിയാന് സിവില്‍ സര്‍വീസാണ് ലക്ഷ്യം. വക്കീല്‍ ഗുമസ്തന്‍ പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ആശാരിപ്പറമ്പില്‍ എഎസ് മജീദിന്റെയും സീനത്തിന്റെയും മകനാണ്. സഹോദരന്‍ മുഹമ്മദ് അല്‍ത്താഫ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

RELATED STORIES

Share it
Top