നാടോടി മോഷണസംഘം വിലസുന്നു

തിരൂര്‍: നാടോടി മോഷണ സംഘം തിരുന്നാവായയിലും പരിസരത്തും വിലസുന്നു. കഴിഞ്ഞ ദിവസം തിരുനാവായയില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.എടക്കുളം സ്വദേശി സി പി അഷ്‌റഫിന്റെ ഉടമസ്ഥയിലുള്ള തിരുനാവായയിലെ ഹോം ട്രെന്‍ഡിന്റെ ഗോണ്ടൗണില്‍ നിന്നും സാനിറ്ററി സാധനങ്ങളും വാട്ടര്‍ ടേപ്പുകളും അടക്കമുള്ള സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്ന് അംഗ സംഘത്തെയാ ണ് നാട്ടുകാര്‍ പിടികൂടി തിരൂര്‍ പൊലീസിന് കൈമാറിയത്. തിരുനാവായ ടോള്‍ ബുത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. 20.  22 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളാണ് മോഷ്ടാക്കള്‍. സംശായാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് യുവതികളെ നാട്ടുകാര്‍ പിന്തുടര്‍ന്ന്  പിടികൂടിയത്.വീടുകളില്‍ കയറിയിറങ്ങുന്ന സംഘങ്ങള്‍ വീട്ടുപകരണങ്ങളും പാത്രങ്ങളും മോഷണം നടത്തുന്നത് പതിവ് സംഭവമാണ്.

RELATED STORIES

Share it
Top