നാടിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് നിലനിര്‍ത്തുക: വൈസ് ചാന്‍സലര്‍

പള്ളിക്കല്‍: നാടിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് നില നിര്‍ത്തണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. കെ  മുഹമ്മദ് ബഷീര്‍ ആഹ്വാനം ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ സലാമത്ത് നഗറിലെ ഡോള്‍ഫിന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 17ാമത് വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേരി തിരിഞ്ഞ് പരസ്പര വൈരം വെച്ച് പുലര്‍ത്തുന്ന വര്‍ത്തമാന കാലത്ത് കരുണയും പരസ്പര സ്‌നേഹവും കൊണ്ട് സമ്പന്നമായ ഒരു പുതിയ കാലത്തെ സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയട്ടെയെന്നും  വി സി പ്രത്യാശിച്ചു. സലാമത്ത് നഗറിലെ കലാകായികവും സാമൂഹികവും സാംസ്‌കാരികവുമായ രംഗത്ത് സ്ത്യുദര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന ഡോള്‍ഫിന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ കൂട്ടാഴ്മ നിലനില്‍ക്കേണ്ടത് കെട്ടുറപ്പുള്ള ഒരു നാടിന്റെ നിലനില്‍പ്പിന്  അത്യാവശ്യമാണെന്നും വി സി അഭിപ്രായപ്പെട്ടു.സലാമത്ത് നഗറില്‍ നിന്നും വ്യത്യസ്ഥ മേഖലയില്‍ മികവ് തെളിയിച്ച ഡോള്‍ഫിന്‍ ക്ലബ് അംഗങ്ങളായ സയ്യിദ് ശിഹാബുദ്ദീന്‍ എന്ന മാനുപ്പ (പവര്‍ ലിഫ്റ്റിങ്ങില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ്), രവീന്ദ്രന്‍ കച്ചീരി (ഡോ. അംബേദ്കര്‍ ദേശീയ  സാഹിത്യ പുരസ്‌കാരം), ഡോ. മുസദ്ദിഖ് കൊട്ടപ്പറമ്പന്‍ (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വാജസ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ) എന്നീ പ്രതിഭകള്‍ക്കുള്ള ഡോള്‍ഫിന്‍ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ വൈസ് ചാന്‍സ്ലര്‍ വിതരണം ചെയ്തു.സിനി ആര്‍ട്ടിസ്റ്റ് സിദ്ദീഖ് കൊടിയത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി.കെ ഇസ്മാഈല്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പ്രദേശവാസികളായ കലാകാരന്‍മാരുടെ കലാസദ്യ അരങ്ങേറി. ക്ലബ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പാലയില്‍ ക്ലബിനെ പരിചയപ്പെടുത്തി. ഡോള്‍ഫിന്‍ ക്ലബ് സെക്രട്ടറി കെ.പി അര്‍ഷാദ് സ്വാഗതവും കെ.സലീം നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top