നാടിന്റെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു; ലൈബ ഫാത്തിമ തിരിച്ചെത്തി

കാസര്‍കോട്: ഒരു നാടിന്റെ പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും ഫലം കണ്ടു. കളിചിരികളുമായി ബദിയഡുക്കയിലെ സിറാജ്-ആയിഷ ദമ്പതികളുടെ മകള്‍ ലൈബ ഫാത്തിമ തിരിച്ചെത്തി. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയാതിരുന്ന 31 ദിവസം പ്രായമുള്ള കുഞ്ഞുലൈബയെ നവംബര്‍ 15നാണ്   പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ ശ്രീചിത്ര ആശുപത്രിയില്‍ വെറും 6.45 മണിക്കൂര്‍ കൊണ്ട് എത്തിച്ചത്. ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം അസുഖം ഭേദമായി ലൈബ വീട്ടില്‍ തിരിച്ചെത്തി.  ഇന്നലെ രാവിലെ മാവേലി എക്‌സ്പ്രസില്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ മാതാപിതാക്കളെയും ലൈബയെയും അന്ന് ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയായ കെഎഡിടിഎ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

RELATED STORIES

Share it
Top