നാടിന്റെ ദാഹമകറ്റി മുഹമ്മദ്ഹാജി തെച്ചാം പറമ്പിലുണ്ട്കൃഷ്ണന്‍ എരഞ്ഞിക്കന്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെച്ചാംപറമ്പ് വാര്‍ഡില്‍ കുടിവെള്ള പ്രതിസന്ധി നേരിട്ടപ്പോള്‍ നാട്ടുകാര്‍പഞ്ചായത്തിലേക്കോ വാര്‍ഡ് മെമ്പറെയോ അല്ല സമീപിച്ചത്. തെച്ചാംപറമ്പ് ആനക്കല്ല് സ്വദേശി പത്തായക്കോടന്‍ മുഹമ്മത് ഹാജിയെ സമീപിച്ചാല്‍ അവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തുമെന്ന വിശ്വാസമുണ്ട് ഒരോ വീട്ടുകാര്‍ക്കും.കഴിഞ്ഞ വര്‍ഷം വരെ ജലക്ഷാമമറിയാത്ത പ്രദേശമായിരുന്നു ഈ പ്രദേശം മുള്ളിന്‍കാട് മലയുടെ താഴ്‌വാരവും താഴെ വയല്‍പ്രദേശവുമായതിനാല്‍ ജലക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ മേഖലയില്‍ ക്വാറികളും എം സാന്റ് യൂനിറ്റും പ്രവര്‍ത്തനമാരംഭിച്ചതോടെ വേനലില്‍ ജലനിരപ്പ് കുറയുകയും ഇതുവരെ വറ്റാത്ത കിണറുകള്‍ വറ്റിപോകുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. വേനല്‍ രൂക്ഷമായതോടെ കുടിവെള്ളത്തിന് മറ്റിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് മാറുകയായിരുന്നു.പുറത്ത് നിന്ന് ആയിരം ലിറ്റര്‍ വെള്ളമെത്തിക്കാന്‍ അഞ്ഞൂറ് രൂപ വരെ വാങ്ങുന്ന സമയത്താണ് നാട്ടുകാര്‍ക്ക് സഹായഹസ്തവുമായി മുഹമ്മത് ഹാജിഎത്തിയത് തന്റെ ജീപ്പ് ഗുഡ് സില്‍ വാട്ടര്‍ ടാങ്ക് വെച്ച് സ്വന്തം കൃഷിയിടത്തിലെ കിണറില്‍ നിന്ന് വെള്ളം നിറച്ച് കുടിവെള്ളമില്ലാത്തവര്‍ക്ക് എത്തിച്ച് നല്‍കി.വീട്ടമ്മമാര്‍ കുടിവെള്ളത്തിന് ഹാജിയുടെ വാഹനം വരുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് മുഹമ്മത് ഹാജിയുടെ സേവനത്തിന്റെ വില നാട്ടുകാര്‍ക്കും ബോധ്യമാവുന്നത് ദിവസം പത്തിലേറെ തവണ വെള്ളം വാഹനത്തിലെ ടാങ്കില്‍ നിറച്ച വീടുകളില്‍ എത്തിക്കുമ്പോഴേക്കും രാത്രിയായിട്ടുണ്ടാകും. ആദ്യഘട്ടത്തില്‍ വാഹനത്തിന്റെ ഇന്ധന ചില വിലേക്ക് ഒരു ചെറിയ തുക ചിലര്‍ നല്‍കിയിരുന്നു.അത് താല്‍കാലിക ആശ്വാസമാണങ്കിലും പ്രതിദിനം വാഹനം ഓടുന്നതും ഒരാളുടെ അദ്ധ്വാനവും ഭക്ഷണവും കൂട്ടുമ്പോള്‍ ചിലവ് കൂടുതലാണ് ഈ റിസ്‌ക് സ്വയം ഏറ്റെടുത്ത് പ്രതിഫലം ആരില്‍ നിന്നും വാങ്ങാതെയാണ് പത്തായക്കോടന്‍ മുഹമ്മത് ഹാജി സേവനവുമായി രംഗത്തുള്ളത്.റമദാന്‍ ആരംഭിച്ചിട്ടും തന്റെ ദൗത്യം നിര്‍വ്വഹിക്കുന്ന തിരക്കിലാണ് ഒരു മാസം മുന്‍പ് ആരംഭിച്ച പുണ്യ പ്രവര്‍ത്തിയുടെ ഫലം റമദാനില്‍ നൂറിരട്ടി പ്രതിമല മാകും എന്ന വിശ്വാസത്തിലാണ് ഈ അന്‍പത്തഞ്ചുകാരന്‍.ജാതിമത ഭേദമന്യേ കുടിവെള്ളമില്ലാത്തവര്‍ക്ക് വെള്ളമെത്തിച്ച് നല്‍കുന്ന പുണ്യ പ്രവര്‍ത്തിക്ക് തടസമില്ലാതെ തുടരാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് അദ്ദേഹം.കുടിവെള്ളത്തിന്റെ രൂക്ഷത ബോധ്യപ്പെട്ട സാഹചര്യത്തില്‍ മഴക്കാലത്ത് ജലസംഭരണത്തിന്റെ ആവശ്യക പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയുംമഴ കുഴികള്‍ വീടുകളില്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതോടെപ്പം ജൂണ്‍ മുതല്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാനും നേതൃത്വം നല്‍കാനുള്ള പദ്ധതിയുണ്ട്.സാധാരണക്കാരനായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ പൂര്‍ണ്ണമായിപിന്തുണക്കുന്നുണ്ട് .ഭാര്യ സൈനബയോടൊത്ത് താമസിക്കുന്ന പത്തായക്കോടന്‍ ഹാജിയാരുടെ നിസ്വര്‍ത്ഥമായ സേവനം ഒരു നാടിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാണ്.

RELATED STORIES

Share it
Top