നാടിനെ കണ്ണീരണിയിച്ച് ഫായിസ് യാത്രയായി

പയ്യോളി: മൂരാട് പുഴയിലൂടെ തോണിയില്‍ കോട്ടക്കല്‍ അഴിമുഖത്തെത്തുമ്പോള്‍ ഫായിസ് ഒരിക്കലും നിനച്ചിരിക്കില്ല ഇത് തന്റെ അന്ത്യയാത്രയാകുമെന്ന്. ഒരു ദിവസം നീണ്ടു നിന്ന തിരച്ചലിനൊടുവില്‍ പുലരും വരെ കടല്‍ തീരത്ത് കാത്തിരുന്ന സുഹൃത്തുക്കള്‍ മടങ്ങിയത് ഫായിസിന്റെ ചേതനയറ്റ ശരീരവുമായാണ്.
അഞ്ച് ദിവസം മുമ്പ് ബഹറൈനില്‍ നിന്നും നാട്ടിലേക്ക് മകളെ കാണാന്‍ എത്തുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു അവന്്്. രണ്ട് വര്‍ഷം മുമ്പാണ് ഫായിസിന്റെ വിവാഹം നടന്നത്. ഏറെ സുഹൃദ് വലയങ്ങള്‍ ഉള്ള ഫായിസ് നാട്ടുകാര്‍ക്ക് ഏറെ പ്രയിപ്പെട്ടവനായിരുന്നു.
മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ സുഹൃത്തുക്കളായ ഹമിദിനും ആബിദിനൊപ്പമാണ് മുരാട് പുഴയിലൂടെ കോട്ടക്കല്‍ അഴിമുഖത്തെത്തിയത്. ശക്തമായ ഒഴുക്കില്‍ ഇവരുടെ വല കടലിലേക്ക് ഒഴുകി. ഇതിനിടയില്‍ തോണി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഹമീദും ആബിദും രക്ഷപ്പെട്ടു.
ഫായിസിന്റെ മരണവാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാദിക്കില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. മൃതദേഹം വീടിന് അടുത്തുള്ള മദ്രസാ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം അയനിക്കാട് ഹൈദ്രോസ് ജുമുഅ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

RELATED STORIES

Share it
Top