നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍തളിപ്പറമ്പ്: വാഹനപരിശോധനയ്ക്കിടെ നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേരെ പരിയാരം പോലിസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് അള്ളാംകുളം സ്വദേശികളായ മൊട്ടമ്മല്‍ മുഹമ്മദ്(58), ചെറുകുന്നോന്റകത്ത് മുസ്തഫ(38), സയ്യിദ് നഗറിലെ കക്കോട്ടകത്ത് വളപ്പില്‍ മുഹമ്മദ് കുഞ്ഞി(48), കാരക്കുണ്ടിലെ കുപ്പൂരിയന്‍ മുഹമ്മദ് അന്‍ഷാദ്(19) എന്നിവരെയാണു പരിയാരം എസ്‌ഐ വി ആര്‍ വിനീഷും സംഘവും അറസ്റ്റ് ചെയ്തത്. മുസ്‌ലിംലീഗ് നേതാവായ മുഹമ്മദ്കുഞ്ഞി തളിപ്പറമ്പ് നഗരസഭ മുന്‍ കൗണ്‍സിലറും സയ്യിദ് നഗറിലെ സെഞ്ച്വറി ട്രേഡേഴ്‌സ് ഉടമയുമാണ്. മുസ്തഫ സയ്യിദ് നഗറില്‍ അജാസ് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയാണ്. പരിയാരം അമ്മാനപ്പാറയില്‍ വാഹനപരിശോധനയ്ക്കിടെയാണു സംഘം പിടിയിലായത്. തളിപ്പറമ്പ് ഭാഗത്തുനിന്നു പാണപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ പരിശോധിക്കുമ്പോള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ രണ്ടു തോക്കും വെടിമരുന്നും കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top