നാടന്‍പാട്ടു കലാകാരനെ വീടുകയറി ആക്രമിച്ചു; നാലു പേര്‍ക്കെതിരേ കേസ്

ആലത്തൂര്‍: നാടന്‍ പാട്ടുകലാകാരനെ അയല്‍വാസികളുടെ സംഘം വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരേ ആലത്തൂര്‍ പോലിസ് കേസെടുത്തു.
അയല്‍വാസികളായ വിശ്വനാഥന്‍ (50), മകന്‍ വിജില്‍ (25), ജ്യേഷ്ഠ പുത്രന്മാരയ ഷിജു (23), സുജിത്ത് (27) എന്നിവര്‍ക്കെതിരെയാണ് വീടുകയറി ആക്രമണത്തിന് കേസ് എടുത്തത്.
നാടന്‍ പാട്ടുകലാകാരനും കലാഭവന്‍ മണിയുടെ അപരനുമായ മേലാര്‍കോട് ഇരട്ടക്കുളം മണി താമര എന്ന ചെന്താമര (38)നെയാണ് അയല്‍വാസികളുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി ആക്രമിച്ചത്. വ്യാഴാഴ്ച്ച 9:45 നാണ് ആക്രമണം.
നാലുദിവസം മുന്‍പുണ്ടായ വഴി തര്‍ക്കത്തിന്റെ പേരിലാണ് ആക്രമണം. പൊങ്കലിനോടനുബന്ധിച്ച് മദ്യപിച്ചെത്തിയ പ്രതികള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ചെന്താമരയുടെ ഭാര്യ ശാന്തി (32), മകന്‍ ശ്രുതിന്‍ (13) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top