നാഗാലാന്‍ഡ് കാത്തിരിക്കുന്നു, ഒരു വനിത എംഎല്‍എയ്ക്കായി

കൊഹിമ:  ഇക്കുറിയെങ്കിലും നിയമസഭയില്‍ വളകിലുക്കമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് നാഗാലാന്‍ഡ്. രൂപീകൃതമായി 54 വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാന നിയമസഭയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ 27ന് നടക്കുന്ന തിരഞ്ഞടുപ്പില്‍ മല്‍സരിക്കാന്‍ അഞ്ചു വനിതകളുണ്ട്.വനിതാ പ്രതിനിധികളെ രംഗത്തിറക്കാന്‍ ബിജെപിയും എന്‍പിപിയുമുള്‍പ്പടെ നാഗാലാന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പില്ലാത്ത ആവേശം കാണിച്ചുവെന്നുള്ളതാണ് ഇക്കുറിയുള്ള പ്രത്യേകത. അതിന് ഫലവും കണ്ടു. അഞ്ച് വനിത സ്ഥാനാര്‍ഥികള്‍.ട്യൂങ് സാങ് സാദര്‍ രണ്ട് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ളത് രാകില എന്ന വനിതയാണ്.മംഗ്യാങ്പൂലാ,വീഡിയുക്രോണു എന്നിവര്‍ എന്‍എന്‍പി ടിക്കറ്റിലാണ് മത്സരിക്കുന്നത്.അബോയി മണ്ഡലത്തില്‍ അവാന്‍ കോണ്യാക്ക് എന്‍ഡിപിപിയുടെ വനിതാ സ്ഥാനാര്‍ഥിയാണ്. ചിസ്മി മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന സ്വതന്ത സ്ഥാനാര്‍ഥിയായ രേഖാ റോസാണ് അടുത്ത വനിതാ പ്രതിനിധി.വിജയിച്ചാല്‍ രാഷ്ട്രീയ അഴിമതികള്‍ തടയുമെന്നാണ് അവകാശവാദം. അഞ്ചു വനിതാ പ്രതിനിധികളും സോഷ്യല്‍മീഡിയ വഴി തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങിയിട്ടുണ്ട്.
നിലവില്‍ നാഗാലാന്‍ഡ് ഭരിക്കുന്നത് നാഗാ റൂളിങ് ഫ്രണ്ടാണ്.പക്ഷെ, എന്‍ആര്‍പി ഇതുവരെ വനിതാ സ്ഥാനാര്‍ഥികളെ പരിഗണിച്ചിട്ടില്ല. 60 സീറ്റുകളില്‍ ആകെ മത്സരംഗത്തുള്ളത് 195 പേരാണ്. മാര്‍ച്ച് മൂന്നിനാണ് ഫലം പ്രഖ്യാപിക്കുന്നത്

RELATED STORIES

Share it
Top