നഷ്ടപരിഹാരം നേരത്തെ നല്‍കണമെന്നു കെട്ടിട ഉടമകള്‍

മലപ്പുറം: ദേശീയപാതവികസനത്തിന് പൊളിച്ച് നീക്കുന്ന കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വീട്ടുടമകള്‍ക്കും മതിയായ നഷ്ടപരിഹാരം നേരത്തെ നല്‍കി പുനരധിവാസ സൗകര്യം ഉറപ്പ് വരുത്തുകയും മെട്രോ നടപടി ഇവിടെയും ബാധകമാക്കണമെന്നും കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ല പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.
മതമൈത്രിയുടെ വിളനിലമായ ജില്ലയില്‍ സൗഹാര്‍ദ്ദവും സമാധാനന്തരീക്ഷവും തകര്‍ക്കുന്ന നടപടി ആരില്‍ നിന്നും ഉണ്ടാകരതെന്നും ഇതിനെതിരേ മതേതര കൂട്ടായ്മ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സബാഹ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സലാഹുദ്ദീന്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി നടരാജന്‍ പാലക്കാട്, സെക്രട്ടറി പി പി അലവിക്കുട്ടി,സി ടി കുഞ്ഞോയി കോഴിക്കോട്, കൊളക്കാടന്‍ അസീസ് പെരിന്തല്‍മണ്ണ, ഫക്കറുദ്ദീന്‍ തങ്ങള്‍ നിലമ്പൂര്‍,എം ഹസ്സന്‍ മഞ്ചേരി, കെ സൈതാലിക്കുട്ടി തിരൂര്‍, സി ടി കുഞ്ഞാപ്പ മേലാറ്റൂര്‍, ചങ്ങരംകുളം മൊയ്തുണ്ണി, നാദിര്‍ഷാ താനൂര്‍, സി എം ഇബ്രാഹിം മാറഞ്ചേരി, കെ ഷംസുദ്ദീന്‍ പോരൂര്‍, വണ്ടൂര്‍ ഉമ്മര്‍ ഹാജി, മാമ്പള്ളി സലീം ചുങ്കത്തറ, കെ സഹദേവന്‍ അങ്ങാടിപ്പുറം, കലന്തന്‍ നാണി പോത്തുക്കല്ല്, നാസര്‍ അരീക്കോട്, ഇബ്രാഹിം എടരിക്കോട്, യൂനുസ് മാനത്ത് മംഗലം, ഹുസൈന്‍കോയ എരുമമുണ്ട, എം ഹനീഫ ഹാജി കൊണ്ടോട്ടി, ഇ മുഹമ്മദലി ചോക്കാട്  സംസാരിച്ചു.

RELATED STORIES

Share it
Top