നഷ്ടപരിഹാരം തേടി യുവതി കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പരിവാര്‍ സേവ ക്ലിനിക്കില്‍ നിന്ന് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടും നാലാമതും പ്രസവിച്ച 28കാരി നഷ്ടപരിഹാരത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതി നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.  കഴിഞ്ഞ വര്‍ഷമാണ് യുവതി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഈ വര്‍ഷം പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതെന്ന് അഡ്വ. സിജ നായര്‍ പാല്‍ഡ മുഖേന നല്‍കിയ ഹരജിയില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും യാതൊരുവിധ കൗണ്‍സലിങും ക്ലിനിക്ക് നല്‍കിയില്ലെന്നും ഗര്‍ഭഛിദ്രം നടത്താനായി 3000 രൂപ ആശുപത്രി വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു.പുരുഷ-വനിതാ വന്ധ്യംകരണ സേവന ചട്ടം 2006 പ്രകാരം ശസ്ത്രക്രിയയില്‍ പാൡച്ചകള്‍ സംഭവിച്ചാല്‍ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രസവത്തിന്റെ ചെലവ് നല്‍കണമെന്നും യുവതി ഹരജിയില്‍ ആവശ്യപ്പെട്ടു.  നരേലയിലെ ആശുപത്രിയില്‍ നവംബര്‍ എട്ടിനാണ് യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

RELATED STORIES

Share it
Top