നഷ്ടപരിഹാരം അപര്യാപ്തം

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പോട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപത്മമാണെന്നും നഷ്ടത്തിന്റെ വ്യാപ്തിക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 25ലക്ഷം രൂപയെങ്കി ലും നല്‍കണം. കൃഷിഭൂമി നഷ്ടപ്പെട്ടവ ര്‍ക്ക് അതിനനുസൃതമായ നഷ്ടപരിഹാരം നല്‍കണം.
അവിടെ അനിധികൃതമായി തടയണനിര്‍മിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. വാര്‍ത്താസമ്മേളനത്തി ല്‍ റസാഖ് പാലേരി, പി സി ഭാസ്‌കരന്‍, അസ്‌ലം ചെറുവാടി, മുസ്തഫ പാലാഴി സംബന്ധിച്ചു.

RELATED STORIES

Share it
Top