നവോദയ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്ദമ്മാം: നവോദയ സാംസ്‌കാരിക വേദി ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബവേദി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് ആലുവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി രഞ്ജിത് വടകര, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി അംഗം സാദിയ ഇര്‍ഫാന്‍ ഖാന്‍, മുന്‍ അംഗം ഇര്‍ഫാന്‍ ഖാന്‍, നവോദയ ജനറല്‍ സെക്രട്ടറി എം എം നയീം, രഷ്മി രഘുനാഥ് സംസാരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സര്‍വേശ് ശിവാനന്ദം, നിദ ഹരീഷ്, സാറാ ഖാന്‍, സൈദ് കാഷിഫ് ഹൈദര്‍ റസ്‌വി, ആഫിയ, സാഖിയ, ഹസ്‌ന അബ്ദുല്‍ ഹക്കീം, നിഖിത ജോണ്‍, ഫാത്തിമ മുഹമ്മദ് അമിന്‍ എന്നിവരാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. നവോദയ നേതാക്കളായ പ്രദീപ് കൊട്ടിയം, ഇ എം കബീര്‍, പവനന്‍ മൂലക്കീല്‍, സുധീഷ് തൃപ്രയാര്‍, കൃഷ്ണന്‍ കൊയിലാണ്ടി സംബന്ധിച്ചു. രചന ഷാജു, ധനേഷ് പരിപാടിയുടെ അവതാരകരായിരുന്നു.

RELATED STORIES

Share it
Top