നവോത്ഥാന പ്രസ്ഥാനങ്ങള്‍ അന്ധവിശ്വാസങ്ങളുടെ പ്രചാരകരാവരുത്: സി പി ഉമര്‍ സുല്ലമി

എടക്കര: നവോത്ഥാന സംരംഭങ്ങള്‍ക്ക് മുന്നില്‍ നടന്ന ഇസ്ലാഹി പ്രസ്ഥാനം അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ച് നടക്കുന്നത് ആപല്‍ക്കരമാണെന്നും, മതധാര്‍മ്മിക സംഘടനകള്‍ ഇതിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ആഹ്വാനം ചെയ്തു.
കെഎന്‍എം മണ്ഡലം കമ്മിറ്റി എടക്കരയില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാബിര്‍ അമാനി, എന്‍ എം അബ്ദുല്‍ ജലീല്‍, അലി മദനി മൊറയൂര്‍, പി കെ ഷൗക്കത്തലി ക്ലാസെടുത്തു.
പി എം എ സമദ്, ജാബിര്‍ വാഴക്കാട്, നഷീദ് വെളുമ്പിയംപാടം,  പി മിസ്ഹബ് സ്വലാഹി, ലുഖ്മാന്‍ പോത്തുകല്‍, പി കെ അബ്ദുല്‍ ഹമീദ്, വി പി അബ്ദുല്‍ കരീം, എം എം നജീബ്, അമീന്‍ ഹാഷിര്‍, പി വി നജ്മുദ്ദീന്‍, പി കെ അന്‍വര്‍, പി എം ഹന്‍ദല, പി അബ്ദുല്‍ ഗഫൂര്‍, ജംഷാദ് എടക്കര, അന്‍വര്‍ പെരുമ്പിലാട്, വരിക്കോടന്‍ ഹംസ, മുഹമ്മദാലി കാരപ്പുറം സംസാരിച്ചു.

RELATED STORIES

Share it
Top