നവീകരിച്ച വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: നവീകരിച്ച താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ  നിര്‍വഹിച്ചു.
നാടിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകള്‍ക്ക്  ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് അംഗം  വി ഡി ജോസഫ് അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് അംഗം എ പി മുസ്തഫ, എ രാഘവന്‍ മാസ്റ്റര്‍, സോമന്‍പിലാത്തോട്ടം, വി കെ മുഹമ്മദ് കുട്ടി മോന്‍, സി കെ വേണുഗോപാല്‍,കണ്ടിയില്‍ മുഹമ്മദ്, കരീം പുതുപ്പാടി, ജോണ്‍സണ്‍ ചക്കാട്ടില്‍, സി ടി ടോം, എക്‌സ്‌ക്യൂട്ടീവ് എന്‍ജനീയര്‍ ഗോകുല്‍ദാസ്,സൂപ്രണ്ടിങ് എന്‍ജിനീയര്‍ ദിലീപ് ലാല്‍, സ്വാഗതസംഘം കണ്‍വീനര്‍ ബി ആര്‍ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.  20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ അറ്റക്കുറ്റപ്പണികളും പെയിന്റിങ് ജോലികളും പൂര്‍ത്തിയാക്കിയത്.

RELATED STORIES

Share it
Top