നവീകരിച്ച കാട്ടാക്കട ബസ് സ്റ്റാന്റ് നാളെ തുറക്കും

കാട്ടാക്കട: നവീകരിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് നാളെ വൈകിട്ട് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദഘാടനം ചെയ്യും. ഐബി സതീഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപ ചെലവഴിച്ചാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഇന്റര്‍ലോക്ക് ടൈല്‍സുകള്‍ പാകി മനോഹരമാക്കിയത്. നവംബര്‍ 13നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായി ഡിപ്പോക്ക് പുറത്തേക്ക് മാറ്റിക്കൊണ്ട് ഡിപ്പോ അടച്ചിട്ടു നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡിപ്പോ യാര്‍ഡ് നവീകരിക്കണം എന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ്് ലൈറ്റിന്റെയും ഉദ്ഘാടനവും നിര്‍വഹിക്കും. ഡോ. എ സമ്പത്ത് എംപി മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പുതിയ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിന്റെ ഉദ്ഘാടനം കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍ ഐപിഎസ് നിര്‍വഹിക്കും.

RELATED STORIES

Share it
Top