നവാസ് ഷെരീഫ് അറസ്റ്റില്‍അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ലഹോര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. മകള്‍ മറിയവും ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായിട്ടുണ്ട്്. ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞദിവസം ശിക്ഷ വിധിച്ചത്. ഷെരീഫിനും മകള്‍ മറിയം ഷെരീഫിനും ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

RELATED STORIES

Share it
Top