നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ്



ഇസ്‌ലാമാബാദ്:   പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവ്. ഇതോടൊപ്പം മകള്‍ മറിയത്തിന് ഏഴു വര്‍ഷവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.  ഷെരീഫിന് എട്ട് മില്യണ്‍ പൗണ്ടും മറിയം രണ്ടു മില്യണ്‍ പൗണ്ടും പിഴയടക്കാനും കോടതി വിധിച്ചു. നിലവില്‍ ഇരുവരും ലണ്ടനിലാണ്.  2017 ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

RELATED STORIES

Share it
Top