നവാസ് ഷരീഫിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും സുപ്രികോടതി വിലക്കി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും പാക്ക് സുപ്രികോടതി വിലക്കി. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സുപ്രിം കോടതി ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം വഹിക്കുന്നതില്‍നിന്നും ഷെരീഫിനെ അയോഗ്യനാക്കി.ദേശീയ അസംബ്ലിയിലേക്കും സെനറ്റിലേക്കും കടന്നുവരുന്നതിനുള്ള ഷെരീഫിന്റെ സാധ്യതകള്‍ കൂടിയാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരമാണ് നടപടി.പാനമ പേപ്പേഴ്‌സ് വിവാദമാണ് ഷെരീഫിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ തിരിച്ചടിയുണ്ടാക്കിയത്.

RELATED STORIES

Share it
Top