നവാസ് ശരീഫ്: വാര്‍ത്ത തെറ്റെന്ന് ലോകബാങ്ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കു കൈമാറിയെന്ന വാര്‍ത്ത തെറ്റാണെന്നു ലോകബാങ്ക്. ശരീഫ് 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയിലേക്ക് കൈമാറിയെന്ന കേസില്‍ പാകിസ്താനിലെ അഴിമതിവിരുദ്ധ സമിതി (എന്‍എബി) അന്വേഷണത്തിന് ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുണ്ടായിരുന്നു. 2016ലെ ലോകബാങ്കിന്റെ രാജ്യാന്തര സാമ്പത്തിക കൈമാറ്റ രേഖകളില്‍ തിരിമറി സംബന്ധിച്ചു പരാമര്‍ശമുള്ളതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top