നവാസ് ശരീഫിന്റെയും മകളുടെയും ജാമ്യാപേക്ഷ തള്ളി

ഇസ്‌ലാമാബാദ്: അവന്റ് ഫീ ല്‍ഡ് അഴിമതിക്കേസില്‍ പ്രതികളായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അവന്റ് ഫീല്‍ഡ് അഴിമതിക്കേസിലെ നാഷണല്‍ അകൗണ്ടബ്‌ലിറ്റി ബ്യൂറോ കോടതിവിധിക്കെതിരേയാണു നവാസ് ശരീഫും മകള്‍ മറിയം നവാസും മരുമകന്‍ മുഹമ്മദ് സഫ്ദാറും ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. കോടതിവിധിയില്‍ പിഴവുകളുണ്ടെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് മിയാന്‍ ഗുല്‍ ഹസന്‍ ഔറംഗസേബ്, മുഹ്‌സിന്‍ അക്തര്‍ ക്യാനി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ശരീഫും കുടുംബവും സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എബിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

RELATED STORIES

Share it
Top