നവാഗതരെ വ്യത്യസ്തമായി വരവേറ്റ് പൊന്നാനി നഗരസഭപൊന്നാനി:  ആദ്യക്ഷരം നുകരാന്‍ പോവുന്ന കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്ത വരവേല്‍പ്പുമായി പൊന്നാനി നഗരസഭ. സൗജന്യമായി കുഞ്ഞിക്കുടയും ചെങ്ങാതി ബാഗും നല്കിയാണ് നഗരസഭ  കുഞ്ഞുങ്ങളെ എതിരേറ്റത്. പൊന്നാനി സര്‍വ്വീസ് സഹകരണ ബാങ്കുമായി കൈകോര്‍ത്താണ് നഗരസഭ മാതൃക പദ്ധതി സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭയിലുള്ള 23 സര്‍ക്കാര്‍, എയിഡഡ് സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. 'കുഞ്ഞിക്കുടയും ചങ്ങാതിബാഗും ' പദ്ധതി പ്രകാരം 1200 ലധികം വരുന്ന കുരുന്നുകള്‍ക്ക് ബാഗ്, കുട, സ്ലൈറ്റ്, പെന്‍സില്‍ എന്നിവയാണ് സൗജന്യമായി നല്‍കിയത്. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ ഇത്തരം പരിപാടിക്ക് നേതൃത്വം നല്കിയത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരം മാതൃകാ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.പ്രവേശനോല്‍സവത്തിന്റെ ഉപജില്ലാ തല ഉദ്ഘാടനം ജിഎല്‍പി. എസ് തെയ്യങ്ങാട് വെച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ തല ഉദ്ഘാടനം എ എംഎല്‍  പി കറുകത്തിരുത്തി സ്‌കൂളില്‍ വച്ച് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പൊന്നാനി നഗരസഭയിലെ 23 പൊതു വിദ്യാലയങ്ങളിലും പരിപാടി സംഘടിപ്പിച്ചു.  വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ് ബഷീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ഒ  ഒ ഷംസു, അഷ്‌റഫ് പറമ്പില്‍, ഷീന സുദേശന്‍, റീന പ്രകാശ്, കണ്‍സിലര്‍മാര്‍, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ വിവിധ സ്‌കൂളുകളില്‍ പങ്കെടുത്തു.ചങ്ങരംകുളം: ചിയ്യാനൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വാര്‍ഡ് അംഗം കെ എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹിപ്‌നോട്ടിക് കൗണ്‍സിലറും, മാധ്യമ പ്രവര്‍ത്തകനുമായ ഫക്രുദ്ദീന്‍ പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ കെ സുരേഷ്, എംടിഎ പ്രസിഡന്റ് രാജി രവീന്ദ്രന്‍ സംസാരിച്ചു.തിരൂരങ്ങാടി: ചുള്ളിപ്പാറ എഎംഎല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹ്‌റാബി ഉദ്ഘാടനം നിര്‍വഹിച്ചു. പി  ടി സലീം അധ്യക്ഷത വഹിച്ചു. ഇസ്ഹാഖാജി, വഹാബ് വെളിയില്‍, മഹ്ബൂബ് പി.കെ, സത്യന്‍ , ശാകുന്തള സംസാരിച്ചു.തിരൂര്‍: സര്‍ക്കാര്‍ വിദ്യാലയമായ എടക്കുളം ജിഎംഎല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം നവ്യാനുഭവമായി . പാട്ടുകള്‍ പാടിയും സ്വാഗതമരുളിയുമാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നവാഗതരെ വരവേറ്റത്. രക്ഷിതാക്കളുടെ നിറസാന്നിധ്യം ചടങ്ങുകളെ സജീവമാക്കി. പ്രവേശനോല്‍സവം പഞ്ചായത്ത് അംഗം കെ കെ റുവൈദ ഉദ്ഘാടനം ചെയ്തു. സിവി ജാഫറലി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം കെ കെ റുവൈദയും യൂനിഫോം വിതരണം സിവി ജാഫറലിയും നിര്‍വഹിച്ചു.പാഠം പുസ്തക വിതരണം എംടിഎ പ്രസിഡന്റ് ജാസ്മിന്‍ നിര്‍വഹിച്ചു. എം പി ഹംസ,സിദ്ദീഖ് , രഞ്ജിത്, സിപി സുലൈമാന്‍, ഷര്‍മിള, സനീഷ്, കെപി ഖമറുല്‍ ഇസ്‌ലാം, ബിന്‍സിയ,നൂറുന്നീസ,രജനി സംസാരിച്ചു.എടക്കുളം എംഎംയുപി സ്‌കൂള്‍ പ്രവേശോത്സവം വരവേല്‍പ്പ് ചിത്രരചനയോടെ. നവാഗതകര്‍ക്ക് സ്വാഗതമോതി മുതിര്‍ന്ന വിദ്യാര്‍ഥികളാണ് രണ്ടു മീറ്റര്‍ നീളത്തില്‍ സ്‌കൂള്‍ ചുമരില്‍ പതിച്ച് ബാനറില്‍ ചിത്രങ്ങള്‍ കൊത്തിവച്ചത്.വിവിധ കലാപരിപാടികള്‍ പ്രവേശോത്സവത്തിനു കൊഴുപ്പോകി.പഞ്ചായത്ത്് അംഗം കെ കെ റുവൈദ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ടി ശോഭ അധ്യക്ഷത വഹിച്ചു.എം എസ് ഉണ്ണികൃഷ്ണന്‍,സി രാജേഷ്,കെ അനില്‍ കുമാര്‍,പി കെ അനില, എ പ്രദീപ് കുമാര്‍ സംസാരിച്ചു.പുറത്തൂര്‍: പാലും മധുരവും കൈ നിറയെ സമ്മാനങ്ങളുമായി പുതിയ വിദ്യാര്‍ഥികളെ സ്വീകരിച്ച് തിരൂര്‍ സബ് ജില്ല തല പ്രവേശനോല്‍സവം പുറത്തൂര്‍ഗവ.യു പി സ്‌കൂളില്‍ വര്‍ണാഭമായി.വിദ്യാര്‍ഥികളും പിടിഎഭാരവാഹികളും ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് പ്രവേശനോത്സവ റാലി നടത്തി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ ഹഫ്‌സത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യഷത വഹിച്ചു. കെ വി സുധാകരന്‍ ,പി.പ്രീത ,സലാം പുറത്തൂര്‍ ,കെ. ഉമ്മര്‍ , അനിതകണ്ണത്ത്, സദഖ് പുറത്തൂര്‍ ടി കുഞ്ഞികൃഷ്ണന്‍, പുരുഷോത്തമന്‍ ,ആര്‍ പി ബാബുരാജ് , പ്രധാനധ്യാപിക  സുഷമ ദേവി സംസാരിച്ചു.എടപ്പാള്‍: കാലടി പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോല്‍സവം കാലടി ജിഎല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി കവിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രകാശന്‍ കാലടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ബക്കര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വിജയകുമാരി, എം വി പ്രേമ, സി എസ് പ്രസന്ന, ബ്ലോക്ക് പഞ്ചായത്തംഗം  രമണി രാജഗോപാല്‍, പ്രധാനധ്യാപകന്‍ എം രാജന്‍, സുനില്‍കുമാര്‍ സംസാരിച്ചു. കാലടി വിദ്യാപീഠം യുപി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി കവിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി വി മോഹനന്‍ അധ്യക്ഷതവഹിച്ചു. പി കെ ബക്കര്‍, പ്രസന്ന വിജയകുമാരി, എം വി പ്രേമ, പി മോഹനന്‍, പി വി മോഹന്‍ദാസ്, അംബിക, ഗിരീഷ്, ബാബു, പ്രധാനധ്യാപിക പി സുനില സംസാരിച്ചു. പുത്തനത്താണി: കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലും കല്‍പകഞ്ചേരി ഒരുമ യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കാനാഞ്ചേരി ജിഎംഎല്‍പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു നിര്‍വഹിച്ചു. ടി യാഹു ബാപ്പു, തെയ്യമ്പാട്ടില്‍ സിറാജുദ്ദീന്‍, കെ സുബൈര്‍, ഹസീബ് തോട്ടായി നേതൃത്വം നല്‍കി.പൊന്നാനി: പള്ളപ്രം എഎംഎല്‍പി സ്‌കൂളില്‍ കര്‍മ്മ പൊന്നാനി കര്‍മ്മ ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീനാ പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ 65 വിദ്യാര്‍ത്ഥികളെ കിരീടമണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. പൊന്നാനി നഗരസഭയുടെ കുഞ്ഞു ബാഗും ചങ്ങാതിക്കുടയും വിതരണവും നിര്‍വഹിച്ചു. കൗണ്‍സിലര്‍ അനില്‍ കുമാര്‍, കര്‍മ്മ പ്രസിഡന്റ് ബഷീര്‍, പ്രമീള, ഘോഷവതി ടീച്ചര്‍, പ്രധാനാധ്യാപിക റെയ്‌സി ടീച്ചര്‍, വി. റാഷിദ, എ വി കുഞ്ഞിമുഹമ്മദ്, ചൈത്ര ഉണ്ണി, ദിപു ജോണ്‍, റഫീഖ്, റിയാസ് സംസാരിച്ചു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. കുട്ടികള്‍ക്കുള്ള ലാപ്‌ടോപ്പ്, പ്ലെയിറ്റും ഗ്ലാസ്സും , ശുചിത്വ ഉപകരണങ്ങള്‍ എന്നിവ ഏറ്റുവാങ്ങി. പ്രവേശനോത്സവത്തിന്റെ ഉപജില്ലാ തല ഉദ്ഘാടനവും ജിഎല്‍പിഎസ് തെയ്യങ്ങാടിന് നഗരസഭ  അനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നഗരസഭാ തല പ്രവേശനോത്സവ ഉദ്ഘാടനം എഎംഎല്‍പി കറുകത്തിരുത്തി സ്‌കൂളില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.

RELATED STORIES

Share it
Top