നവവധുവിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

കാസര്‍കോട്്: നവവധുവിനെ ബന്ധുവിന്റെ ഒത്താശയോടെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേരേ കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തു. പുലിക്കുന്നിലെ സുഹൈല്‍ (24), മംഗളൂരുവിലെ എന്‍ജി. വിദ്യാര്‍ഥി എടനീരിലെ ഉജു എന്ന സൈഫുദ്ദീന്‍(23) എന്നിവരേയാണ് ഇന്നലെ രാത്രിയോടെ കാസര്‍കോട് സിഐ അബ്ദുര്‍റഹീം, എസ്‌ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ തളങ്കരയിലെ ഇജാസ് ഒളിവില്‍ പോയതായി പോലിസ് പറഞ്ഞു. നഗരപരിധിയിലെ 19 കാരിയായ നവവധുവിനെയാണ് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ സംശയസാഹചര്യത്തില്‍ പോലിസ് പിടികൂടിയത്. പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴി നല്‍കുകയായിരുന്നു. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് മയക്കുമരുന്ന് നല്‍കി മംഗളൂരുവിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന്് മൊഴി നല്‍കി.
ഇതേ തുടര്‍ന്ന് ഐപിസി 376, 362, 342, 506(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം നവവധു നഗരത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സമയത്ത് സഹപാഠികളായ ആറ് പെണ്‍കുട്ടികളുമായി യുവതി നിരന്തരം മംഗളൂരുവില്‍ പോവുകയും ചെയ്തതായും മൊഴി നല്‍കിയിട്ടുണ്ട്.
6 മാസം മുമ്പാണ്് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇതിന് ശേഷം ബന്ധുവാണ് യുവതിയെ മംഗളൂരുവിലും മറ്റും കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെച്ചതെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top