നവരാത്രി ഘോഷയാത്രയ്ക്ക് പരസ്യവാഹനങ്ങള്‍ അനുവദിക്കില്ല

തിരുവനന്തപുരം: ഒക്‌ടോബര്‍ 6 മുതല്‍ 21 വരെ നടക്കുന്ന നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയി ല്‍ പരസ്യവാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. നവരാത്രി മഹോല്‍സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു.
ഉല്‍സവത്തിന്റെ ഏകോപന ചുമതല ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കുമായിരിക്കും. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കന്യാകുമാരി കലക്ടറുമായി ബന്ധപ്പെട്ട് ഏകോപനം നടത്തും. തമിഴ്‌നാട് പോലിസുമായി ഐജി തലത്തില്‍ ഏകോപനമുണ്ടാവും. ഉടവാള്‍ കൈമാറ്റ ചടങ്ങ് നടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top