നവരാത്രി ഉല്‍സവത്തിനെത്തിയ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി

താനെ: നവരാത്രി ഉല്‍സവങ്ങളോടനുബന്ധിച്ച് നടത്തിയ ഗര്‍ഭ നൃത്ത പരിപാടി കഴിഞ്ഞ് മടങ്ങിയ കൗമാരക്കാരിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി. ബദ്‌ലാപൂരിലെ രമേശ്‌വാടി സ്വദേശിയായ പെണ്‍കുട്ടി ബന്ധുക്കളോടൊപ്പമാണു പരിപാടി കാണാന്‍ ചൊവ്വാഴ്ച രാത്രി പോയത്. തിരിച്ച് ബന്ധുക്കളോടൊപ്പം മടങ്ങുംവഴി രണ്ടുപേര്‍ കാറില്‍ വന്ന് പെണ്‍കുട്ടിയെ ബലമായി കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നെന്ന് പോലിസ് പറയുന്നു.
കാറില്‍ വന്നവര്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരാണെന്ന് സംഭവസമയം കുട്ടിയോടൊപ്പമുണ്ടായിരുന്ന ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

RELATED STORIES

Share it
Top